August 24th2012  | കുവൈറ്റ്‌ കെ.എം.സി.സി. അബ്ബാസിയ ഏരിയ സാഹിത്യവേദി സംഘടിപ്പിച്ചു.

കുവൈറ്റ്‌ കെ.എം.സി.സി. അബ്ബാസിയ ഏരിയ സാഹിത്യവേദി സംഘടിപ്പിച്ചു.” അബ്ബാസിയ: കുവൈറ്റ്‌ കെ.എം.സി.സി. അബ്ബാസിയ ഏരിയ സാഹിത്യവേദി കെ.എം.സി.സി കേന്ദ്ര കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ചു.”ജനാധിപത്യ ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ പ്രസക്തി” എന്ന വിഷയത്തെ ആസ്പദമാക്കി റഷീദ് മണ്ടോളി വിഷയാവതരണം നടത്തി.സാഹിത്യ വേദി കണ്‍വീനര്‍ ലത്തീഫ് പെരുമ്പിലാവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എം.സി.സി. കേന്ദ്ര വൈസ് പ്രസിഡന്റ്‌ കെ.ടി.പി. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു.ഹാരിസ് വള്ളിയോത്ത്,സാദിക് റബിനാഷ് ,സിദ്ദിക് കുഴിപ്പുറം, ശുക്കൂര്‍ ഏകലൂര്‍,എന്നിവര്‍ ആശംസകളര്‍പ്പിച്ചു.അബ്ബാസിയ ഏരിയയിലെ വിവിധ യുനിറ്റുകളെ പ്രതിനിധീകരിച്ചു ഗഫൂര്‍ തലശ്ശേരി,അസീസ്‌ കണ്ണൂര്‍,ബഷീര്‍ നടുവണ്ണൂര്‍,ഷെമീര്‍ കോട്ടയം,എം.സി.അബൂബക്കര്‍, ബദറുദ്ധീന്‍ മുറ്റിച്ചൂര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മാപ്പിളപ്പാട്ടും ക്വിസ് മത്സരവും നടന്നു.സാഹിത്യ വേദി ജോയിന്റ് കണ്‍വീനര്‍മാരായ സലാം പട്ടാമ്പി സ്വാഗതവും ഇക്ബാല്‍ മുറ്റിച്ചൂര്‍ നന്ദിയും പറഞ്ഞു.

.