October 30th2012  | സാമൂഹിക ക്ഷേമ വകുപ്പ് ഇനി മുതല്‍ സാമൂഹിക നീതി വകുപ്പ്

കുവൈറ്റ്‌ സിറ്റി : സാമൂഹിക ക്ഷേമ വകുപ്പ് ഇനി മുതല്‍ സാമൂഹിക നീതി വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്തതായി  വകുപ്പ് മന്ത്രി ഡോ എം.കെ മുനീര്‍ പ്രഖ്യാപിച്ചു. കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷന്‍ (കെ.സി.എം.എ )  സംഘടിപ്പിച്ച ഈദ് മിലന്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. . ജനങ്ങള്‍ക്ക്‌ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ അവരുടെ അവകാശമാണ്.സര്‍ക്കാരിന്റെ ഔദാര്യമല്ല. അത് കൊണ്ട് തന്നെയാണ് എല്ലാവര്ക്കും ലഭിക്കേണ്ടത് എന്നാ അര്‍ത്ഥത്തില്‍ സാമൂഹിക നീതി വകുപ്പ് എന്നാക്ക്യതെന്നും സാമൂഹ്യ ക്ഷേമം എന്ന് പറയുമ്പോള്‍ അതൊരു ഔദാര്യമായി അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ച്ചെര്ത്ത്. ഈ വകുപ്പിന്റെ കീഴില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. ചെവി കേള്‍ക്കാത്ത 5 വയസ്സിനുള്ളില്‍ പ്രായമുള്ള 50 കുട്ടികളെ പ്രത്യേക ശസ്ത്രക്രിയ വഴി അവരുടെ കേള്‍വി ശക്തി തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞു . നിരവധി കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായവും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. നാട്ടില്‍ ഡയാലിസിസ് സെന്റെരുകള്‍ വര്‍ദ്ധിക്കുന്തോറും കിഡ്നി രോഗികളുടെ എന്നാവും വര്‍ദ്ധിച്ചു വരികയാണ്. എത്ര പണമുള്ളവനും നിമിഷ നേരം കൊണ്ട് ദര്ദ്രനാവുന്ന അവസ്ഥയിലാണ് രോഗങ്ങള്‍ വരുന്നത് അത് കൊണ്ട് തന്നെ ജീവ കാരുണ്യ പ്രവര്‍ത്തനം ഓരോ വ്യക്തിയും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റി ച്ചിറ  ഡയാലിസിസ് സെന്റെരിനു വേണ്ടി കെ.സി.എം.എ സ്വരൂപിച്ച ആദ്യ വിഹിതമായ  12 ലക്ഷം രൂപയുടെ ചെക്ക്  ചടങ്ങില്‍ മുനീറിന് കൈമാറി. പ്രസിഡന്റ്‌ ഉസ്മാന്‍ കോയയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.വി.മുഹമ്മദ്‌ കോയ, എ.വി.ഷംസുദ്ദീന്‍, എന്‍.വി.അബ്ദുല്ലത്തീഫ്, പി എന്‍ സുബൈര്‍ സംസാരിച്ചു. കിഡ്നി രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ഇന്ത്യന്‍ ഡോക്ടര്സ് ഫോറം പ്രസിഡന്റ്‌ ഡോ അമീര്‍ അഹമദ് ക്ലാസ്സ്‌ എടുത്തു.

.