കുവൈറ്റ് : ഷെയ്ഖ് ജാബിര്‍ അല്‍ സബയെ കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. ഇത് നാലാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുന്നത് . പുതിയ പാര്‍ലിമെന്റിന്റെ പ്രഥമ സമ്മേളനം ഈ മാസം 16 – നു ചേരുവാന്‍ നിശ്ചയിച്ചിരിക്കെയാണ് കുവൈറ്റ് അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭാ അംഗങ്ങളുടെ പേരുകള്‍ നിര്ദേശിക്കുവാന് പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയതായി അമീറിന്റെ ഓഫീസ അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കുവൈറ്റില്‍ പുതിയ മന്ത്രിസഭ നിലവില്‍ വരുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി പാര്‍ലിമെന്റും സര്‍ക്കാരും തമ്മില്‍ ഉരുണ്ടുകൂടിയ പ്രശ്നങ്ങളെ തുടര്‍ന്ന് അരക്ഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ 2009 – ലെ പാര്‍ലിമെന്റിനെ പുനസ്ഥാപിച്ചു കൊണ്ടുള്ള ഭരണഘടനാ കോടതിയുടെ അസാധാരണ വിധിയെ തുടര്‍ന്നാണ് പുതിയ പാര്‍ലിമെന്റ് തെരഞ്ഞുടുപ്പിനു വേദിയോരുങ്ങിയത്..
.