January 7th2013  | ഷറഫുദ്ദീന്‍ കണ്ണേത്തിനു കുവൈറ്റിന്റെ ആദരം

 


ഷറഫുദ്ദീന്‍ കണ്ണേത്തിനു പൌര സ്വീകരണം നല്‍കി.

കുവൈറ്റ്‌ സിറ്റി : കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ നിധി ബോര്‍ഡ്‌ ഡയറക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ്‌ ഷരഫുദ്ദീന്‌ കണ്ണേ ത്തിനു പൌര സ്വീകരണം നല്‍കി. നിരാശ്രയരും നിരാലംബരുമായ സമൂഹത്തിനു വേണ്ടി കെ എം സി സി നടത്തുന്ന ഇടപെടലുകളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അംഗീകാരത്തിന്റെ നേര്‍ക്കാഴ്ചയും പ്രസിഡന്റ്‌ എന്ന നിലയില്‍ ഷറഫുദ്ദീന്‍ കണ്ണേത്ത് നടത്തുന്ന വിശ്രമ രഹിതവും നിസ്വാര്‍ത്ഥ വുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവുമായി, അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സും പ്രൗഡമായ വേദിയും .ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ , കുവൈത്തി പ്രമുഖര്‍, കുവൈത്തിലെ വിവിധ സംഘടനാ നേതാക്കള്‍, തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. കെ.എം.സി.സി ചെയര്‍മാന്‍ സയ്യിദ് നാസര്‍ മാഷ് ഹൂര്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിനു വേണ്ടി കെ.എം.സി.സി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം പ്രവാസികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ ശ്ലാഘിക്കുകയും ചെയ്തു. മുസ്ലിം ലീഗും കെ എം സി സി യും എന്നും പാവങ്ങളുടെ കൂടെയാണെന്നും കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബൈത് റഹ്മ ഭവന നിര്‍മ്മാണവും കുടിവെള്ള പദ്ധതികളും കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതിന്റെ ഉദാഹരണങ്ങള്‍ ആണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഷറഫുദ്ദീന്‌ കണ്ണേത്തിനുള്ള മൊമെന്റൊ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി യും എം.എല്‍.എ യുമായ അബ്ദുസ്സമദ് സമദാനി സമ്മാനിച്ചു. അന്യനു നല്‍കുന്ന പുഞ്ചിരി പോലും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും പരസ്പരം സ്നേഹിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നതാണ് മനുഷ്യത്വമെന്നും സമദാനി തന്റെ മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ ചുറ്റുപാടുകള്‍ മനുഷ്യത്വമുള്ളവരെ വേദനിപ്പിക്കുന്നതാണ്. സ്ത്രീയെ മാതാവയി കാണാന്‍ കഴിയാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നുണ്ടെന്നും ഇതിനെതിരെയുള്ള ശക്തമായ പ്രതികരണവും പ്രതിഷേധവും ഉയര്ര്നു വരണമെന്നും ധാര്‍മ്മികമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയായി പിറന്നത് കൊണ്ട് മാത്രം നാല് വയസ്സുള്ള പിഞ്ചു കുഞ്ഞിനു പോലും രക്ഷയില്ലാത്ത ഒരു നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. സമദാനി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയും അറബ് സമൂഹവുമായി കാലങ്ങളായി നില നിന്ന് വരുന്ന സൌഹാര്‍ദ്ധത്തിന്റെ യും സ്നേഹത്തിന്റെയും ശാദ്വാലതയെ തന്റെ പ്രസംഗത്തിലൂടെ വിവരിച്ച അദ്ദേഹം മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ അറബിയുടെ സ്വാധീനം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. കുവൈത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ഷറഫുദ്ദീന്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാനെന്നു ഫര്‌വാനിയ ഗവര്‍ണ റേറ്റ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി അഭിപ്രായപ്പെട്ടു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം കാണിക്കുന്ന പ്രതിബദ്ധതയും ആതമാര്‌ത്തതയും ഏറെ വിലമതിക്കുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു. മുസ്ലിം ലീഗും കെ എം സി സി യും നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലീഗിന്റെ ഉന്നതമായ വിജയത്തിന് കാരണമെന്നും രാഷ്ട്രീയ ശത്രുക്കള്‍ പോലും ഇത് അംഗീകരിക്കുന്നുണ്ടെന്നും തുടര്‍ന്ന് സംസാരിച്ച പ്രവാസി ക്ഷേമ നിധി ബോര്‍ഡ്‌ ചെയര്‍മാനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യുമായ പി.എം.എ സലാം അഭിപ്രായപ്പെട്ടു. സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ് ക്ഷേമ നിധി രൂപീകരിച്ചതെന്നും ഇതിന്റെ പ്രയോജനം എല്ലാ പ്രവാസികള്‍ക്കുമെത്തിക്കാന്‌ സംഘടനകള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ന്യൂന പക്ഷങ്ങള്‍ക്ക്‌ അധികാര പങ്കാളിത്തമുള്ള കേരള സംസ്ഥാനം ഇന്ത്യക്ക് തന്നെ മാതൃകയാണെന്ന് വെല്ലൂരില്‍ നിന്നുള്ള ലോകസഭാംഗം അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.മറ്റു പിന്നാക്ക സമുദായങ്ങളെ കൂടി കൈ പിടിച്ചുയര്‍ത്തിയ പാരമ്പര്യമാണ് മുസ്ലിം ലീഗിനെന്നും ലീഗില്‍ സാമുദായികതയും വര്‍ഗീയതയും ആരോപിക്കുന്നത് ചരിത്ര ബൊധമില്ലാതവരാണെന്നും ദളിത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രാജു സ്കറിയ (ഐ ഓ സി), ജെ സജി(കല) സഫീര്‍ പി ഹാരിസ്( ജെ.സി.സി ) മലയില്‍ മൂസക്കോയ ആശംസകള്‍ നേര്‍ന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ കേണല്‍ വലീദ് അല്‍ ശിഹാബ് ശിഹാബ് , കുര്‍ദി അല്‍ ഖാലിദി , അബ്ബാസിയ പോലീസ് തലവന്‍ സുലൈമാന്‍ അല്‍ സഈദി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജോണ്‍ ആര്‍ട്സ് വരച്ച കാരിക്കേച്ചറുകള്‍ വേദിയില്‍ വെച്ച് സമ്മാനിച്ചു.

കെ എം സി സി ഐ.ടി വിംഗിന്റെ ഉപഹാരം പി.എം.എ സലാം ഷറഫുദ്ദീന്‌ കണ്ണേത്തിനു സമ്മാനിച്ചു. ഗള്‍ഫ്‌ മാര്‍ട്ടിന്റെ പ്രത്യേക ഉപഹാരം കമ്പനി പ്രതിനിധികളായ ഷാനവാസ്, അബ്ദുല്‍ മജീദ്‌ എന്നിവര്‍ കൈമാറി. കെ എം സി സി യുടെ 12 എരയകളുടെ യും ജില്ലാ കമ്മിറ്റി കളുടെയും പ്രസിഡന്റ്‌ മാരും വിവിധ സംഘടനാ പ്രതിന്ധികളും ഷറഫുദ്ദീനു ഹാരാര്‍പ്പണം നടത്തി, കെ എം സി സി പ്രസിദ്ദീകരിക്കുന്ന ദര്‍ശനം മാസിക, ഐ ബ്ലാക്ക്‌ ജനറല്‍ മാനേജര്‍ ഹുസൈന് നല്‍കി എ പി ഉണ്ണിക്കൃഷ്ണന്‍ പ്രകാശനം ചെയ്തു. കെ.എം.സി.സി നടപ്പിലാക്കുന്ന മെംബേര്‍സ് വെല്ഫെര്‍ സ്കീമിന്റെ ഉദ്ഘാടനം മുതിര്‍ന്ന അംഗം അബൂബക്കര്‍ ഹാജിയില്‍ നിന്ന് അപേക്ഷാ ഫോം സ്വീകരിച്ച് ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റെര്‍ അഡ്മിന്‍ മാനേജര്‍ അബ്ദുല്‍ അസീസ്‌ നിര്‍വഹിച്ചു.അബ്ദുല്‍ ഹക്കീം അഹ്സനിയുടെ ഖിറാ അത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത സ്വാഗതവും ട്രഷറര്‍ എച്ച് ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു. കെ എം സി സി കേന്ദ്ര നേതാക്കള്‍ ആയ സിദ്ദീഖ് വലിയകത്ത് അസീസ്‌ തിക്കൊടി, ഹുസൈന്‍ പട്ടാമ്പി, ഹബ്ബീബുള്ള മുറ്റിച്ചൂര്, ഇഖ്ബാല്‍ മാവിലാടം, ഫാറൂഖ് ഹമദാനി, സലിം കോട്ടയില്‍, കെ.ടി.പി.അബ്ദുള്‍റഹ്മാന്‍, സംബന്ധിച്ചു

.