ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു.
കുവൈറ്റ് : വര്‍ഗീയതയും, ജാതി രാഷ്ട്രീയവും കേരളീയ മനസ്സില്‍ വിഷം ചീറ്റുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മത സാമുഹിക രാഷ്ട്രീയ രംഗത്ത് ഒരു സമുദായത്തെ അതിന്റെ വിശുദ്ധിയോടെ കാത്തു സൂഷിച്ച മഹാനായനേതാവായിരുന്നു മുഹമ്മദ് ശിഹാബ് തങ്ങളെന്ന് കുവൈറ്റ് കെ എം സി സി സിറ്റി ഏരിയ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സമൂദായത്തിന്റെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം കാണിച്ചു തന്ന വഴികളും, ഉപദേശങ്ങളും ഇന്നും സമൂഹത്തില്‍ മരിക്കാതെ നിലനില്‍ക്കുകയാണ്. ഒരു ജനതയുടെ ആത്മീയ ആചാര്യനായിരുന്നു അദ്ദേഹം. സ്വന്തം വീടിന്റെ വാതിലുകള്‍ സമുദായത്തിന് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടിരുന്ന മഹാനായ നേതാവ്. വെല്ലുവിളികള്‍ നേരിട്ട സമയത്ത് മുസ്ലിം സമുദായത്തെ നയിക്കുന്നതില്‍ ശിഹാബ് തങ്ങള്‍ കാണിച്ച മാതൃക അനുകരണീയമായമാണെന്ന് മുഖ്യ പ്രഭാഷകന്‍ ഇഖ്ബാല്‍ മാവിലാടം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ രംഗത്ത് അധികാര സ്ഥാനങ്ങളെ എന്നും തന്നില്‍ നിന്നും കുടുംബത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ നിര്‍ബന്ധബുദ്ധി കാണിച്ച വ്യക്തിത്വമായിരുന്നു അദ്ധേഹത്തിന്റെതെന്ന് മുഖ്യ പ്രഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ഏരിയ പ്രസിഡന്റ് ഹംസ കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. കേന്ദ്ര നേതാക്കളായ ബഷീര്‍ ബാത്ത, എച്ച് . ഇബ്രാഹിം കുട്ടി, കെ ടി പി അബ്ദുറഹിമാന് , ഹബീബ് മുറ്റിച്ചൂര്‍ എന്നിവരും, ഏരിയ നേതാക്കളായ ശിഹാബ് ആലക്കാട് , മുഹമ്മദലി പകര, അസീസ് ഹാജി , യു വി റഹീം, സിദ്ദിക്ക് , സമീര്‍ ചെട്ടിപ്പടി , അഷ്റഫ് ടി പി , മുസ്ടഫ പരപ്പനങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.സിറ്റി ഏരിയ സാഹിത്യ വേദി കോ ഓര്‍ഡിനേറ്റര്‍ അയ്യുബ് പുതുപ്പറമ്പ് സ്വാഗതവും, അസീസ് പാടൂര്‍ നന്ദിയും പറഞ്ഞു.
.