October 30th2012  | പ്രശ്നം സി എച്ചിന്റെ പേരാണെങ്കില്‍ വിമര്‍ശകര്‍ അത് തുറന്നു പറയണം മന്ത്രി മുനീര്‍


കുവൈറ്റ്‌ സിറ്റി : സി എച് സെന്റെറിനെ വിമര്‍ശിക്കുന്നവര്‍ ക്ക് സി എച്ച എന്ന പെരിനോടാണ് എതിര്‍പ്പെങ്കില്‍ അത് വ്യക്തമാക്കണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ  എം.കെ മുനീര്‍.ആയിരക്കണക്കിന് രോഗികള്‍ക്ക്  ആലംബമാവുന്ന സി എച് സെന്റെറിനെ എതിര്‍ക്കുന്നവര്‍ക്ക് സി എച്ചിന്റെ പേര് മാറ്റി നാധുറാം ഗോഡ്സെ യുടെ പേരിട്ടാല്‍ തൃപ്തി ആകുമെങ്കില്‍ അതിനു തയ്യാറാണെന്നും എന്നാല്‍ നിരാശ്രയരും നിരാലംബരുമായ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നിര്‍ത്തിവേക്കില്ലെന്നും മുനീര്‍ വ്യക്തമാക്കി. കുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സര്‍വകലാശാലയുടെയും പ്രശ്നം സി എച് ന്റെ പേര് തന്നെയാണ്. ഈ സര്‍വകലാശാല സമൂഹത്തിനു ലഭ്യമാകുന്നതിന് വേണ്ടി സി എച്ചും ബാഫഖി തങ്ങളും അടക്കമുള്ള നേതാക്കള്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ യാചിച്ച്ചാണ് 650 ഏക്കര്‍ ഭൂമി സര്‍വകലാ ശാലയ്ക്ക് വേണ്ടി നേടിയെടുതതെന്നു വിമര്‍ശകര്‍ മനസ്സിലാക്കണം. മുസ്ലിം ലീഗിന് 10 ഏക്കര്‍ ഭൂമി വേണമെങ്കില്‍ അതിനു സര്‍വകലാശാലയുടെ ഭൂമി തട്ടിയെടുക്കേണ്ട ആവശ്യമില്ല. ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്ന ആയിരങ്ങളുടെ വിയര്‍പ്പിലൂടെ അതുണ്ടാക്കാന്‍ ലീഗിന് കഴിയുമെന്നും മുനീര്‍ വ്യക്തമാക്കി. യൂനിവേഴ്സിറ്റിയുടെ ഭൂമി ഇങ്ങോട്ട് എടുക്കുകയല്ല, മറിച്ചു  കെട്ടിടം ഉണ്ടാക്കി യൂണിവേഴ്സിറ്റി ക്ക്  കൊടുക്കാനാണ് സി എച്ചിന്റെ പേരിലുള്ള ട്രസ്റ്റ് തയ്യാറായതെന്നും ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് സിണ്ടിക്കേറ്റ് ന്റെ മിനുട്ട്സ് വായിച്ചു നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. നിറങ്ങളെ രാഷ്ട്രീയ വല്ക്കരിക്കാനിക്കനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് കേരളത്തിന്റെ സാമൂഹികവാസ്ഥയെ എത്രത്തോളം അപകടത്തിലാക്കുമെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല കേരളത്തില്‍ ലീഗിനെതിരെ ഗീബല്സുമാരുടെ ഒരു സിണ്ടിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുകയാണ്.  എവിടെ പച്ച കണ്ടാലും ലീഗിന്റെ മേല്‍ കുതിര കയറുകയാണ്. എത്രയൊക്കെ പ്രകൊപിപ്പിച്ച്ചാലും ലീഗിന്റെ മതേതര നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും വ്യതിച്ചലിക്കില്ലെന്നും കേരളത്തിന്‌ ലീഗിനെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു . എരിതീയില്‍ എന്നയോഴിക്കുകയല്ല, മറിച്ച് തീ കെടുത്തുകയാണ് ലീഗ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും അങ്ങാടിപ്പുറം തളിക്ഷേത്രം സംഭവം ഉദാഹരിച്ചു കൊണ്ട്ട് മുനീര്‍ ചൂണ്ടിക്കാട്ടി. ,ലീഗിന്റെ തണലില്‍ എല്ലാവര്ക്കും സ്വഗാതമെകും. ആ തണല്‍ അനുഭവിക്കുകയും എന്നാല്‍ ലീഗിന്റെ വേരറുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ നിലക്ക് നിര്‍ത്താന്‍ ലീഗിന് കഴിയുമെന്നും മുനീര്‍ വ്യക്തമാക്കി.  കെ.എം.സി.സി പ്രസിഡന്റ്‌ ഷറഫുദ്ദീന്‍ കന്നെത്തിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമം ഇന്ത്യന്‍ അംബാസിഡര്‍ സതീഷ്‌ സി മേത്ത ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ്‌ ഡോ അമീര്‍ അഹമദ്, ശിഫാ അല ജസീറ  ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ്‌, ഹൈ ഡൈന്‍ തോമസ്‌, കണ്ണൂര്‍ സി എച് സെന്റെര്‍ പ്രസിഡന്റ്‌ കെ.വി.മുഹമ്മദ്‌ കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും ട്രഷറര്‍ എച്ച്.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

.