October 30th2012  | തന്നെ മന്ത്രിയാക്കിയത് കുടുംബ ശ്രീയെ തകര്‍ക്കാനല്ല : എം കെ മുനീര്‍

 
കുവൈത്ത്ത സിറ്റി :തന്നെ മന്ത്രിയാക്കിയതും കുടുംബ ശ്രീ ഉള്‍പ്പെടുന്ന വകുപ്പ് തനിക്കു നല്കിയതും കുടുംബ ശ്രീയെ തകര്‍ക്കനല്ലെന്നും അതിനെ ശക്തിപ്പെടുത്താനാണെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ എം.കെ.മുനീര്‍ പ്രസ്താവിച്ചു. 38 ലക്ഷം വനിതകളുടെ ആശാ കേന്ദ്രമായ കുടുംബ ശ്രീയെ രാഷ്ട്രീയ വല്ക്കരിക്കാനാണ്  സി പി എം ശ്രമിക്കുന്നത്. ജാഥക്ക് ആളെക്കൂട്ടാനും താലപ്പോലി എന്താനുമുള്ള  ആളുകളായി കുടുംബ ശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചിരുന്ന കാലം മാറിയെന്നും സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടുന്ന മഹത്തായ പ്രസ്ഥാനമായി അത് മാറിയെന്നും മുനീര്‍ പറഞ്ഞു. തീര ദേശങ്ങളിലും ആദിവാസി മേഖലയിലും കുടുംബ ശ്രീ ശക്തിപ്പെടുത്തും. ജനശ്രീ ഒരു എന്‍ ജി ഓ മാത്രമാണെന്നും ക്ടുംബ ശ്രീയാണ്  സര്‍ക്കാരിന്റെ  നോഡല്‍ ഏജന്‍സി എന്നും ഒരു മുനീര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് തന്നെ ഈ വകുപ്പ് ഏല്പിച്ചത്. അദ്ദേഹത്തിന്റെ കൂടി അറിവോടെ യാണ് ഓരോ തീരുമാനങ്ങളും എടുക്കുന്നത്. ചിലര്‍ തന്നെ ഇടതു പക്ഷത്തിന്റെ സഹായി ആക്കി ചിത്രീകരിക്കുന്നുണ്ട് എന്നാല്‍ കൂടെ നില്‍ക്കുന്നവരെ വഞ്ചിക്കുന്ന ചോരയല്ല തന്റെ സിരകളിലൂടെ ഓടുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണമെന്നും മുനീര്‍ എടുത്തു പറഞ്ഞു.
.