October 6th2012  | കുവൈറ്റ്‌ കെ എം സി സി സി.എച്ച്. അനുസ്മരണം സംഘടിപ്പിച്ചു

കുവൈറ്റ്‌: കുവൈറ്റ്‌ കെ.എം.സി.സി.കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ സി.എച്ച്. അനുസ്മരണം സംഘടിപ്പിച്ചു.കേന്ദ്ര പ്രസിഡന്റ്‌ ഷറഫുദ്ധീന്‍ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ച  ചടങ്ങില്‍ കുവൈറ്റ്‌ ഒ.ഐ.സി.സി.പ്രസിഡന്റ്‌ വര്‍ഗീസ്‌ പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു സംസാരിച്ചു.വായന, എഴുത്ത്, പ്രഭാഷണം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച അതുല്യ വ്യക്തിയായിരുന്നു സി.എച്ച്  എന്ന് അനുസ്മരിച്ചു.തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ഫാറൂക്ക് ഹമദാനി അനുസ്മരണ പ്രഭാഷണം നടത്തി..സി എച്ചില്‍ നിന്നും അഭിനന്ദനങള്‍ ഏറ്റു വാങ്ങിയവരും,അദ്ധേഹത്തെ കാണാന്‍ കുട്ടികാലത്ത്‌ മുതിര്‍ന്നവര്‍ക്കൊപ്പം വഞ്ചിയില്‍ ഒളിച്ചു പോയവരും, ,കണ്ടറിഞ്ഞവരും ,കേട്ടറിഞ്ഞവരും,വായിച്ചറിഞ്ഞവരുമായ  കുവൈറ്റിലെ വ്യത്യസ്‌ത മേഘലകളില്‍ഉള്ളവര്‍ അനുഭവങ്ങള്‍ പങ്കു വെച്ച പരിപാടി ശ്രദ്ധേയമായി.കെ.കെ.എം.സി.സി.കേന്ദ്ര നേതാക്കളായ അസീസ് തിക്കോടി,സലിം കോട്ടയില്‍,എച്ച്.ഇബ്രാഹിം കുട്ടി,എന്നിവരും കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സഫീര്‍ ഹാരിസ്,ഉസ്മാന്‍ ദാരിമി,ഹമീദ് കേളോത്ത്,റസാക്ക്,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.യൂസുഫ് ഖിറഅത്ത് നടത്തി.  സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും  ഇക്ബാല്‍ മാവിലാടം നന്ദി യും പറഞ്ഞു.

.