കുവൈറ്റില്‍ വിസിറ്റിംഗ് വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
കുവൈറ്റ് : അഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കുവൈറ്റില്‍ സന്ദര്‍ശക വിസക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിസാ കാലാവധി കഴിഞ്ഞ് ഉടന്‍ തന്നെ മറ്റൊരു സന്ദര്‍ശക വിസ അനുവദിക്കുന്നതും, ഭാര്യയും, കുട്ടികള്‍ ഒഴികെയുള്ളവര്‍ക്ക് വിസ എടുക്കുന്നതും നിര്‍ത്തലാക്കിയിരിക്കുകയാണ് . ഇതനുസരിച്ച് രാജ്യത്ത് സന്ദര്‍ശക വിസയില്‍ പ്രവേശിച്ചവര്‍ക്ക് വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്തേക്കു പോകേണ്ടിവരുമെന്നു മാത്രമെല്ല അടുത്ത ആറു മാസത്തിനു ശേഷമേ മറ്റൊരു വിസക്ക് അപേക്ഷിക്കുവാന്‍ പോലും പറ്റുകയുള്ളൂ . മാതാപിതാക്കള്‍, സഹോദരി സഹോദരന്മാര് തുടങ്ങിയ നേരിട്ട് രക്ത ബന്ധമുള്ളവര്‍ക്ക് പോലും പുതിയ നിയമപ്രകാരം വിസ എടുക്കുവാന്‍ സാധിക്കുകയില്ല. ഇത് സംബന്ധിച്ച ഉത്തരവുകള്‍ മന്ത്രാലയങ്ങളിലേക്ക് നല്‍കിയതായി അഭ്യന്തര വകുപ്പ് അറിയിച്ചു. വൃദ്ധരായ മാതാപിതാക്കള്‍ ഉള്ള പ്രവാസികള്‍ക്കും, തൊഴില്‍ തേടിയെത്തുന്നു പ്രവാസികള്‍ക്കും പുതിയ നിയമം വലിയ പ്രയാസമാണ് ഉണ്ടാക്കുക. തൊഴില്‍ വിസ ലഭിക്കാന്‍ പ്രയാസമായ സാഹചര്യത്തില്‍ മാസങ്ങളോളം സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്ന ഒട്ടനവധി മലയാളികള്‍ ഇവിടെ പല സ്ഥാപനങ്ങിലായി ജോലി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ക്കൊക്കെ പുതിയ നിയമം വലിയ തിരച്ചടിയായിരിക്കുകയാണ്.
.