October 21st2012  | കുവൈറ്റില്‍ നടന്ന റാലിയില്‍ സംഘര്‍ഷം

കുവൈത്തു സിറ്റി :കുവൈറ്റില്‍ പ്രതിപക്ഷ കഷികള്‍ ആഹ്വാനംചെയ്തു റാലിയില്‍ സംഘര്‍ഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പോലീസിന്റെയും , സുരക്ഷാ സേനയുടെയും ശക്തമായ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് മുന്‍ പാര്‍ലിമെന്റ് അംഗങ്ങളായ  വലീദ് തബ്തബായിടെയും, മറ്റു മുഖ്യ പ്രതിപക്ഷ കക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തതായാണ് അറിയുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തു. സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാരെ നിയന്ത്രിക്കുവാന്‍  കണ്ണീര്‍ വാതകം ഉപയോഗിച്ചതായി അറിയുന്നു.

അമീര്‍ ഷെയ്ഖ്‌ സബാഹ് അല്‍ അഹമ്മദ് അല്‍ സബഹിനെ പ്രസംഗ മദ്ധ്യേ അവഹേളിച്ചു എന്ന കുറ്റത്തിന് മൂന്ന് പാര്‍ലിമെന്റ് അംഗങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍  അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്ന്  പ്രതിപക്ഷ നിരയിലെ പ്രധാനപ്പെട്ട നേതാക്കളടക്കം അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലസ് ഓഫ് ജസ്റ്റിസിന് മുന്നില്‍ തടിച്ചുകൂടിയെങ്കിലും അറസ്റ്റ് ചെയ്തവരെ  പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം റിമാന്‍ഡ്‌ ചെയ്തു ജയിലിലേക്ക് അയക്കുകയാനുണ്ടായത് .

.