കുവൈത്ത് : തിരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ ഭാഗമായി , കുവൈത്തില്‍ തെരഞ്ഞെടുപ്പു ചട്ടം ഭേദഗതി ചെയ്യുന്നതിന് മന്ത്രി സഭ തീരുമാനിച്ചു .അമീറിന്റെ പ്രത്യേകമായ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് . നിലവിലുള്ള വോട്ടിംഗ് രീതിയില്‍ മാറ്റം വരുത്തിയെങ്കിലും മണ്ഡലങ്ങളുടെ എണ്ണം അഞ്ചായി നില നിര്‍ത്തി . അടുത്ത പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന് നടത്താന്‍ തത്വത്തില്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.. ..ഒരു വോട്ടര്‍ക്ക് നാല് സ്ഥാനാര്തികള്ക്ക് വരെ വോട്ടു ചെയ്യുന്നതിനുള്ള അവകാശം ഒന്നായി പരിമിതപ്പെടുത്തി കൊണ്ടുള്ള പുതിയ തെരഞ്ഞെടുപ്പു ചട്ട ഭേദഗതിക്ക് കഴിഞ്ഞ ദിവസം അടിയന്തിരമായി ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത് . തെരഞ്ഞെടുപ്പു ഭേദഗതി നീക്കത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ കഷികളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനവുമായി വന്നതെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് വിവധ ഭാഗങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ക്ഷയിപ്പിക്കുന്നതിനാണ് മണ്ഡല് പുനക്രമീകരണം വഴി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആരോപണവുമായി കഴിഞ്ഞ കുറെ ദിവസങ്ങളായി കുവൈറ്റ് സിറ്റി കേന്ദ്രീകരിച്ച് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു വരികയാണ് .
അമീര്‍ ശെഇക് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് തെരഞ്ഞെടുപ്പു ചട്ടങ്ങളില്‍ ഭേദഗതി ചെയ്യുന്നത്തിനു മന്ത്രി സഭക്ക് നിര്‍ദേശം നല്‍കിയത് . രാജ്യത്തിന്റെ പുരോഗതിയിലേക്ക് നയിക്കുമ്പോള്‍ തെറ്റായ നിലപാടുകള്‍ സ്വീകരിച്ചു കൊണ്ട് രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് കടക വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവരെ ഒരു നിലക്കും അംഗീകരിക്കില്ലന്ന താക്കീതോടെയാണ് അമീര്‍ പ്രസംഗം അവസാനിപ്പിച്ചത് .അമീറിന്റെ പ്രസംഗം പുറത്തു വന്ന ഉടന്‍ സര്‍ക്കാര്‍ വിരുദ്ധ ചെരിയിലുള്ള എംപീ മാര്‍ വരുന്ന തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ഉള്ള .തീരുമാനം പ്രഖ്യാപിചതോടെ കഴിഞ്ഞ കുറെ വര്‍ഷമായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം പുതിയ മാനത്തില്‍ എത്തി നില്‍ക്കുകയാണ് . രാജ്യം ഇതേവരെ ദര്‍ശിക്കാത്ത പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നുതെന്ന് രാഷ്ട്രീയ നീരിക്ഷകര്‍ അഭിപ്രായപ്പെട്ടു.
.