October 7th2013  | കുവൈത്ത് കെ.എം.സി.സി മഹാസമ്മേളനം ഒക്‌ടോബര്‍ നാലിന്

കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 4ന് അബ്ബാസിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് 6 മണിക്ക് നടക്കുന്ന പരിപാടി പ്രസിഡണ്ട് ഷറഫൂദ്ധീന്‍ കണ്ണേത്തിന്റെ അദ്ധ്യക്ഷതയില്‍ നഗര വികസന മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ‘മിഡിലീസ്റ്റ് ചന്ദ്രികയി’ല്‍ നിന്നുള്ള പ്രമുഖരും മിഡിലീസ്റ്റിലെ സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. കുവൈത്തിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകരെയും എഴുത്തുകാരുമായ പി.സി.ഹരീഷ് (മാധ്യമ പ്രവര്‍ത്തകന്‍), മലയില്‍ മൂസ്സക്കോയ (മാധ്യമ പ്രവര്‍ത്തകന്‍), മിസ്ബാഹുദ്ധീന്‍ അബ്ദുറഹിമാന്‍ (ഗ്രന്ഥകാരന്‍)എന്നിവര്‍ക്കുള്ള ‘സീതി സാഹിബ് അവാര്‍ഡും’ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ അബ്ബാസിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശാന്താ മറിയം ജയിംസിനുള്ള പ്രത്യേക മൊമെന്റോയും മന്ത്രി മഞ്ഞളാം കുഴി അലി നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ശരിഫിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഒരുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് കുവൈത്തിലെ 12 ഏരിയകളിലായി പ്രചാരണ സംഗമങ്ങള്‍ നടന്നു. എല്ലാ ഏരിയകളില്‍നിന്നും പ്രത്യേക വാഹനങ്ങളിലാണ് പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലെത്തുക. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ചാരിറ്റി കൂപ്പണ്‍ നറുക്കെടുപ്പും സമ്മേളനത്തില്‍ നടക്കും. നൂറോളം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി നല്‍കുന്നത് ഗള്‍ഫ് മാര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്ത 32 ഇഞ്ച് എല്‍.സി.ഡി. ടി.വിയാണ്. കുവൈത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് സമ്മേളനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്. കുവൈത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത്. തുടര്‍ന്നും ഇത്തരത്തിലുള്ള പ്രതിഭകളെ സംഘടന ആദരിക്കുന്നതാണ്.പത്രസമ്മേളനത്തില്‍ 1 നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍)2 ഷറഫൂദ്ധീന്‍ കണ്ണേത്ത് (പ്രസിഡണ്ട്), ബഷീര്‍ ബാത്ത (ജനറല്‍ സെക്രട്ടറി)4 എച്ച്.ഇബ്രാഹിംകുട്ടി (ട്രഷറര്‍), കെ.ടി.പി അബ്ദുറഹിമാന്‍ (വൈസ് പ്രസിഡണ്ട്), ഫാറൂഖ് ഹമദാനി (വൈസ് പ്രസിഡണ്ട്) , ഇഖ്ബാല്‍ മാവിലാടം (സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു

.