കുവൈറ്റ് : പ്രഥമ ഏഷ്യന്‍ സഹകരണ ഉച്ചകോടിയുടെ അനുബന്ധമായി കുവൈറ്റ് സര്‍വ്വകലാശാലയില്‍ നടന്ന അക്കദമിക്ക് സിമ്പോസിയം ഉപപ്രധാനമന്ത്രിയും, വിദേശകാര്യം വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബഹ് ഉത്ഘാടനം ചെയ്തു. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായി ഏഷ്യന്‍ രാഷ്ട്രങ്ങള്‍ മാറിയിരിക്കുന്നു സാഹചര്യത്തില്‍ പുതിയ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അംഗ രാഷ്ട്രങ്ങള്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് ഭൂഖണ്ഡത്തിലെന്ന പോലെ പ്രബലമായ ഒരു ശാക്തികചേരിയായി സഹകരണ സംവിധാനത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് വിപുലമായ രീതിയില്‍ ഉച്ചക്കോടി തീരുമാനിച്ചിരിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക , ശാസ്ത്ര , വാണിജ്യ , സാംസ്കാരിക മേഖലയിലെ നേട്ടങ്ങളുടെ തുടര്‍ച്ചയാകും ഉച്ചകോടി ചര്‍ച്ച ചെയ്യുകയെന്ന് വിലയിരുത്തപ്പെടുന്നു. മാത്രവുമല്ല അംഗ രാഷ്ട്രങ്ങള്‍ പരസ്പരം നൂതന സാങ്കേതിക വിദ്യകള്‍ കൈമാറി വികസന പക്രിയകള്‍ക്ക് വേഗം കൂട്ടുവാനും പ്രഥമ ഏഷ്യാ സഹകരണ ഉച്ചകോടി സഹായകമാകുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു..
വിവധ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഥമ ഏഷ്യാ സഹകരണ ഉച്ചകോടി ഈ മാസം പതിനഞ്ച് മുതല്‍ പതിനേഴ് വരെ കുവൈറ്റില്‍ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ മന്ത്രി ഇ അഹമ്മദ് പങ്കടുക്കും .
.